Latest Updates

ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായ എയർബസ് ബെലൂഗ തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തി രാവിലെയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് എയർബസ് ബെലൂഗ കാർഗോ വിമാനം ചെന്നൈയിലെത്തിയത്. വിമാനത്തിൽ ഇന്ധനം നിറയ്ക്കാനാണ് ഈ ചരക്ക് വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തത്.  ഇന്ധനം നിറച്ച ശേഷം വിമാനം ചെന്നൈയിൽ നിന്ന് തായ്‌ലൻഡിന്റെ തലസ്ഥാനമായ പട്ടായയിലേക്ക് പുറപ്പെട്ടതായി ചെന്നൈ എയർപോർട്ട് അധികൃതർ പറഞ്ഞു. ആദ്യമായാണ്  എയർബസ് ബെലുഗ കാർഗോ ചെന്നൈ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി ലാൻഡിംഗ് നടത്തിയത്.

നെതർലാൻഡ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാനകന്പനിയുടെ ഹെഡ് ഓഫീസ് ഫ്രാൻസിലാണ്. 1995-ലാണ്  എയർബസ് പുതിയ കാർഗോ വിമാനം "ബെലുഗ" (A300-608ST) അവതരിപ്പിച്ചത്.  ഒരു തിമിംഗലത്തിന്റെ ആകൃതിയിലുള്ള ഈ സൂപ്പർ ട്രാൻസ്പോർട്ടർ  വിവിധ ആകൃതിയിലുള്ള വലിയ വസ്തുക്കളുടെ ഗതാഗതം സുഗമമാക്കും.

അബുദാബിയിൽ നിന്ന് അഹമ്മദാബാദിലെത്തിയ വിമാനം തായ്‌ലൻഡിലേക്കുള്ള യാത്രാമധ്യേ ചെന്നൈയിൽ ഇറക്കുകയായിരുന്നു. സൂപ്പർ ട്രാൻസ്പോർട്ടർ എന്നറിയപ്പെടുന്ന ഈ വിമാനം എയർബസിന്റെ വൈഡ് ബോഡി A300-600 ന്റെ ഒരു പതിപ്പാണ്, ചിറകുകൾ അല്ലെങ്കിൽ വലിയ യന്ത്രഭാഗങ്ങൾ, ഹെലികോപ്റ്ററുകൾ, സാധാരണ ചരക്ക് കപ്പലുകൾക്ക് അനുയോജ്യമല്ലാത്ത മറ്റ് ചരക്കുകൾ എന്നിവ വഹിക്കാൻ വിധത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഇതിന് 56.15 മീറ്റർ നീളവും 44.84 മീറ്റർ ചിറകുകളുമുണ്ട്. 1,55,000 കിലോഗ്രാമാണ് ടേക്ക്ഓഫ് ഭാരം. കൂറ്റൻ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതാണ് ചെന്നൈ വിമാനത്താവളമെന്ന് എയർപോർട്ട് ഡയറക്ടർ ശരദ് കുമാർ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice